Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീര്‍ഘദൂരയാത്രയ്ക്കിടയില്‍ പെട്ടന്നു വയറിളക്കം; അച്ഛനെ ഉപദേശിച്ച് നാലു വയസ്സുകാരി

daughter-father Representative Image

ഒരു ദീര്‍ഘദൂരയാത്രയ്ക്കിടയില്‍ പെട്ടന്നു വയറിളക്കം ഉണ്ടായാലുള്ള സ്ഥിതി എന്താകും? അതും കൂടെ ചെറിയ കുഞ്ഞുങ്ങളും ഭാര്യയുമുള്ളപ്പോള്‍. യുഎസ് സ്വദേശിയായ ക്രിസ് എഡ്വാര്‍ഡ് ആണ് തന്റെ ബ്ലോഗില്‍ ഇത്തരമൊരു രസമാകരമായ അനുഭവം പങ്കുവച്ചിരിക്കുന്നത്. 

ഒരു കുടുംബചടങ്ങില്‍ പങ്കെടുക്കാനാണ് ക്രിസ് കുടുംബവുമായി ഒരു ദീര്‍ഘയാത്രയ്ക്ക് ഇറങ്ങിയത്‌. എന്നാല്‍ ഇടയ്ക്കുവച്ചു വയറ്റില്‍ വല്ലാത്ത അസ്വസ്ഥത തോന്നാന്‍ തുടങ്ങി. കഴിച്ച ആഹാരം എന്തോ വയറ്റിന് പിടിച്ചിട്ടില്ലെന്നു ക്രിസിനു മനസ്സിലായി. മറ്റു വഴികള്‍ ഇല്ലാതെ വഴിയരികിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ കയറി കാര്യം സാധിക്കാന്‍ ഒടുവില്‍ തീരുമാനിച്ചു. 

എന്നാല്‍ നാലു വയസ്സുകാരിയായ മകള്‍ അസ്പെൻ അച്ഛനൊപ്പം ഇറങ്ങണമെന്ന് ഒരേ നിര്‍ബന്ധം. ഒടുവില്‍ ഗത്യന്തരമില്ലാതെ അവളെയും കൊണ്ടാണ് ക്രിസ് ടോയ്‌ലറ്റിലേക്കു പോയത്. ഭാര്യയും മറ്റു രണ്ടു കുഞ്ഞുങ്ങളും കാറില്‍ തന്നെ ഇരുന്നു. 

പിന്നീടാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. ടോയിലറ്റില്‍ പോകുമ്പോള്‍ അസ്പെനെ അച്ഛൻ ഉപദേശിക്കുന്നതു പോലെ അവള്‍ അച്ഛനെ ഉപദേശിക്കാന്‍ തുടങ്ങി. 'ഗുഡ് ജോബ്‌ ഡാഡി' എന്നും 'ശ്രമിക്കൂ ശ്രമിക്കൂ' എന്നുമൊക്കെ ഉച്ചത്തില്‍ കുട്ടി വിളിച്ചു പറയാന്‍ തുടങ്ങി. അടുത്ത ബാത്ത് റൂമുകളില്‍ നില്‍ക്കുന്നവര്‍ക്ക് ചിരിക്കാനുള്ള വകയായി സംഭവമെന്നു പറഞ്ഞാല്‍ മതിയല്ലോ. 

കുട്ടി കൂടുതല്‍ വര്‍ണനകളിലേക്കു കടക്കുന്തോറും ക്രിസ് നാണക്കേടു കൊണ്ടു തലകുനിച്ചു. വീട്ടില്‍ അസ്പിനു ടോയ്‌ലറ്റ് ട്രെയിനിങ് കൊടുക്കുമ്പോള്‍ ക്രിസും ഭാര്യയും പറഞ്ഞു കൊടുക്കുന്നതെല്ലാം ഈ അവസരത്തില്‍ അസ്പെന്‍ അച്ഛനോടു പറഞ്ഞു. എന്നാല്‍ നമ്മള്‍ അവരോടു പറയുന്നത് അവര്‍ തിരിച്ചു പറയുമ്പോള്‍ ഉണ്ടാകുന്ന നാണക്കേടുകള്‍ എങ്ങനെയുണ്ടെന്ന് തനിക്ക് മനസ്സിലായത് അപ്പോഴാണെന്ന് ക്രിസ് പറയുന്നു. 

Read More : Health News