ഭക്ഷണത്തിൽ ആന്റിബയോട്ടിക് സാന്നിധ്യം ഇനി കടുത്ത കുറ്റം

Representative Image

ഓരോ മാംസ ഭക്ഷ്യവസ്തുവിലും അനുവദനീയമായ ആന്റിബയോട്ടിക് അളവ് നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിലധികം കണ്ടെത്തുകയോ ഉപയോഗിച്ചാൽ മരിക്കുകയോ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയോ ചെയ്താൽ ആറു മാസം മുതൽ ഏഴു വർഷം വരെ തടവോ ഏഴു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ കിട്ടും.

രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിയന്ത്രിക്കുന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫി ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നിർദേശാനുസൃതമാണു നടപടി. മേലിൽ മാംസവിഭവങ്ങൾ വിപണിയിലെത്തും മുൻപ് ആന്റിബയോട്ടിക്കുകയളുടെയോ മറ്റു മരുന്നുകളുടെയോ സാന്നിധ്യമില്ലെന്ന് ഉൽപാദകർ ഉറപ്പാക്കേണ്ടി വരും.

രാജ്യാന്തര വിപണിയിൽ ഇന്ത്യയിൽ നിന്നുള്ള വിഭവങ്ങൾക്കു നിരോധനവും നിയന്ത്രണവും വന്നതോടെയാണ് ഈ ഇടപെടലുണ്ടായത്. മുട്ട, പാൽ, കടൽവിഭവങ്ങൾ എന്നിവയ്ക്കും നിയമം ബാധകമാണ്.

Read More : Health News