Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളപ്പൊക്കം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

kochi-rain-flood-rescue

കേരളം ഒറ്റക്കെട്ടായി പ്രളയദുരന്തത്തെ നേരിട്ടു കൊണ്ടിരിക്കുകയാണ്. കരകയറാൻ കൈകോർത്ത് നാം മുന്നേറുമ്പോൾ  പലയിടങ്ങളിലും ഇപ്പോഴും ആളുകളെ പൂര്‍ണമായും രക്ഷിച്ചു പുറത്തേക്കു കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ഒരിക്കലും വെള്ളം കയറില്ല എന്നു പ്രതീക്ഷിച്ചിടങ്ങളില്‍ പോലും രണ്ടാള്‍ പൊക്കത്തില്‍ വെള്ളം കയറി കഴിഞ്ഞു.  വെള്ളപ്പൊക്കത്തില്‍ പ്രധാനം സ്വയംസുരക്ഷ തന്നെയാണ് പ്രധാനമെങ്കിലും ചില കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കേണ്ടതായുണ്ട്. 

പ്രളയഭീഷണിയും പ്രളയഅറിയിപ്പും തമ്മിലുള്ള വ്യത്യാസം ആദ്യമേ അറിയുക. 

ഭീഷണി എന്നതിനെക്കാള്‍ പ്രധാനം പ്രളയ മുന്നറിയിപ്പിനാണ്. ഉടനടി ഇടം മാറുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

പ്രളയഭീഷണി അറിയിപ്പ് ലഭിച്ചാല്‍ ഒരു ബാഗില്‍ ഏറ്റവും അവശ്യവസ്തുക്കള്‍ കരുതി വയ്ക്കുക. ഇതില്‍ മരുന്നുകള്‍ ആണ് ഏറെ പ്രധാനം.

പെട്ടെന്നുണ്ടാകുന്ന പ്രളയത്തില്‍ മാറാന്‍ കഴിയാതെ വരുന്നവര്‍ എത്രയും പെട്ടെന്നു വീടിനുള്ളില്‍ത്തന്നെ ഉയര്‍ന്ന സ്ഥലങ്ങളിലേക്കു മാറുക അല്ലെങ്കില്‍ വീടിനു പുറത്തു തന്നെ ഒരിടം കണ്ടെത്തുക.

വീടൊഴിയാന്‍ അറിയിപ്പ് ലഭിച്ചാല്‍ ദയവു ചെയ്ത് അതനുസരിക്കുക. അമിതആത്മവിശ്വാസം ആപത്താണ് എന്ന് ഈ പ്രളയം തെളിയിച്ചതാണ്.

അധികൃതരുടെ അറിയിപ്പു ലഭിക്കുകയോ അല്ലെങ്കില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട് എന്നു തോന്നുകയോ ചെയ്‌താല്‍ മാറി സുരക്ഷിതയിടങ്ങില്‍ താമസിക്കാം.

പ്രളയജലം എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്നു മുന്‍കൂട്ടി മാറിത്താമസിക്കുക. 

വീടുകളില്‍ ചോര്‍ച്ച ഉള്ളവര്‍ മഴക്കാലത്തിനു മുൻപായി അവ അടയ്ക്കുക. 

പ്രളയസാധ്യത ഉള്ളിടങ്ങളില്‍ കഴിയുന്നവര്‍ റേഡിയോ, ടിവി അറിയിപ്പുകള്‍ ശ്രദ്ധിക്കുക.

വീടിന്റെ മെയിന്‍ സ്വിച്ചുകള്‍, വാല്‍വുകള്‍ എന്നിവ ഓഫ്‌ ചെയ്യുക.

വെള്ളത്തില്‍ അകപ്പെട്ടാല്‍

പ്രളയജലത്തില്‍ പരിചയം ഇല്ലെങ്കില്‍ കഴിവതും നടക്കരുത്. ബാലന്‍സ് നഷ്ടമായി വീഴാന്‍ സാധ്യത ഏറെയാണ്‌. ഒഴുക്കില്‍ പെടാന്‍ ഇത് കാരണമാകും. ഇനി നടന്നു സുരക്ഷിതസ്ഥാനങ്ങളില്‍ പോകേണ്ടവര്‍ വെള്ളമൊഴുക്ക് ശക്തമല്ലാത്ത ഇടങ്ങളിലൂടെ മാത്രം പോകുക. ഒരു വടി ഉപയോഗിച്ചു മുന്നില്‍ കുഴിയുണ്ടോ എന്ന് ഉറപ്പു വരുത്തി നടക്കുക. ഒരിക്കലും വാഹനങ്ങളില്‍ വെള്ളത്തിലൂടെ പോകാന്‍ ശ്രമിക്കരുത്. ഇത് വലിയ അപകടമാണ്. വലിയ ലോറികള്‍, എസ്‌യുവികള്‍, ജീപ്പുകള്‍ എന്നിവയ്ക്കു മാത്രമാണ് പ്രളയജലത്തിലൂടെ കുറച്ചെങ്കിലും സഞ്ചരിക്കാന്‍ സാധ്യം. ഒരു വൈദ്യുതിഉപകരണത്തിലും തൊടരുത്.

വെള്ളപ്പൊക്കം കഴിഞ്ഞാല്‍

വാര്‍ത്തകള്‍ ശ്രദ്ധിച്ച ശേഷം വീടുകളിലേക്കു പോകുക.

അവിടെ ശുദ്ധജലം ഉണ്ടെന്ന് ഉറപ്പു വരുത്തുക.

വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വെള്ളം പൂര്‍ണമായും ഒഴിവായ ശേഷം മാത്രം പോകുക.

റോഡുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ വാഹനയാത്ര ഒഴിവാക്കാം.

സെപ്ടിക് ടാങ്കുകള്‍, ടോയ്‌ലറ്റ് എന്നിവയ്ക്കു കേടു സംഭവിക്കാൻ സാധ്യത കൂടുതലായതിനാല്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ അതീവശ്രദ്ധ ആവശ്യം.

വീടും പരിസരവും അണുവിമുക്തമാക്കി എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം താമസം ആരംഭിക്കാം.

Read More : Health Tips