Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മഹത്യാ പ്രവണത: വേണ്ടത് ഒരല്‍പം മുന്‍കരുതല്‍

dead suicide murder

ആരോടും ഒന്നും പറയാതെ പെട്ടെന്നൊരുനാള്‍ എല്ലാത്തിനോടും വിടപറഞ്ഞു പോകുക... ചിലര്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ പോകുമ്പോള്‍, മറ്റു ചിലര്‍ ഒരുവരിയില്‍ പ്രിയപ്പെട്ടവരോടു പലതും പറയാതെ പറഞ്ഞു കടന്നു പോകുന്നു. ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, കുടുംബ, മനഃശാസ്ത്ര കാരണങ്ങള്‍ക്കിടയില്‍ കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഓരോ ആത്മഹത്യയും. ജീവിതത്തോടുള്ള വിരക്തി, നിരാശ, വികാരങ്ങളെ നിയന്ത്രിക്കാതെ വരിക, വേണ്ടപ്പെട്ടവരുമായുള്ള പ്രശ്നങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഓരോ ആത്മഹത്യയ്ക്കും പിന്നിലുണ്ട്.

ദേശീയ മാനസികാരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് 12 സംസ്ഥാനങ്ങളിലായി നടത്തിയ ദേശീയ മാനസികാരോഗ്യ സര്‍വെ 2015-16 കാണിക്കുന്നത് സര്‍വെയില്‍ ഉള്‍പ്പെടുത്തിയവരില്‍ ഒരു ശതമാനം ‘ഉയര്‍ന്ന ആത്മഹത്യ അപായസാധ്യത’ ഉള്ളവരാണെന്നാണ്. ഈ ആത്മഹത്യകളെ തടയാന്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ ? തീര്‍ച്ചയായും സാധിക്കും. ഒരല്‍പം കരുതലും ശ്രദ്ധയുമാണ്‌ ഇതിനാവശ്യം. 

നമുക്കിടയിലുള്ള ഒരാളിലെ മാറ്റങ്ങളെ ഏറ്റവും പെട്ടെന്നു കണ്ടെത്താന്‍ സാധിക്കുന്നത്‌ നമുക്കു തന്നെയാണ്. അവര്‍ നമ്മുടെ സുഹൃത്തുക്കളാകാം, സഹപ്രവര്‍ത്തകരാകാം, കുടുംബാംഗങ്ങളാകാം. ഇവിടെയാണ്‌ മെന്റല്‍ ഹെല്‍ത്ത്‌ ഫസ്റ്റ് എയ്ഡ് ട്രെയിനിങ്ങിന്റെ ആവശ്യകത. 

എങ്ങനെയാണ് ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നവരുടെ മനസ്സറിയുന്നത്, അവരെ എങ്ങനെ ഈ അവസ്ഥയില്‍നിന്നു കരകയറ്റാം എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ ഇതിലൂടെ പഠിക്കാന്‍ സാധിക്കും.

ഒരാളില്‍ ആത്മഹത്യാപ്രവണത ഉണ്ടെന്നു തോന്നിയാല്‍ അവരോടു അത് നേരിട്ടു ചോദിക്കാന്‍ ഒട്ടും വിഷമിക്കരുത്. ഒരുപക്ഷേ ആരോടെങ്കിലും മനസ്സു തുറന്നാൽ വിഷമിച്ചിരിക്കുന്ന ഒരാള്‍ക്ക് അതു വലിയ ആശ്വാസമായേക്കാം. ആ തുറന്നുപറച്ചില്‍ മതിയാകും അവരെ അതില്‍നിന്നു പുറത്തുകൊണ്ടു വരാന്‍.  തുറന്നുള്ള സംസാരങ്ങള്‍ക്ക് ഒരുപരിധി വരെ ആത്മഹത്യകളെ തടയാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

24 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന Mental Health First Aid India എന്ന സംഘടന പ്രവര്‍ത്തിക്കുന്നത് ഇത്തരമൊരു ലക്ഷ്യം മുന്നില്‍ കണ്ടാണ്‌. മെന്റല്‍ ഹെല്‍ത്ത്‌ ഫസ്റ്റ് എയ്ഡ് ട്രെയിനിങ്ങിന്റെ ആവശ്യകതയെ ലോകത്തിനു കൂടുതല്‍ മനസ്സിലാക്കി നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്.

To know more about MHF visit:  www.mhfaindia.com

Read More : Health News