ഹെൽമറ്റ് വിരോധികൾക്ക് ഇതാ ഒരു സന്തോഷവാർത്ത

ഹെൽമറ്റിനോട് അരോചകം തോന്നുന്നവർക്ക് ഇനി രാമതുളസിയുടെ നറുമണമേറി യാത്ര സുഗന്ധപൂരിതമാക്കാം. പ്രകൃതി സൗഹൃദ വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ഡസ്കാണ് വാഹനങ്ങൾക്ക് ജൈവസ്പർശം നൽകുന്ന ഈ സംരംഭത്തിന് രൂപം കൊടുത്തിരിക്കുന്നത്.

ഇലകളിൽ ഏറ്റവും പവിത്രമായ തുളസിയുടെ ഇലകൾ ഇരുചെവികൾക്കുമിടയിൽ ഭദ്രമായി വച്ചുകൊണ്ട് ഹെൽമറ്റ് ധരിക്കുക. എണ്ണ ഗ്രന്ഥികൾ ഉള്ളതുകൊണ്ട് തുളസിയിലകളിൽ നിന്നും ലഭിക്കുന്ന വാസന യാത്രക്കാർക്ക് ഹെൽമറ്റിനോടുള്ള അസ്വസ്ഥത മാറ്റുകയും ജലദോഷം പോലുള്ള അസുഖത്തെ തടയുകയും ചെയ്യും

ഏതുസമയത്തും ഇലകൾ ഉപയോഗിക്കുന്നതിന് അനുയോജ്യമായ രീതിയിൽ മുളങ്കൊമ്പിൽ നട്ടുവളർത്തിയ ഈ ദിവ്യസസ്യം വാഹനങ്ങളിൽ ലളിതമായി വച്ചുപിടിപ്പിക്കാം. വാഹനങ്ങളിൽ ഘടിപ്പിക്കുന്നതുൾപ്പെടെയുള്ള ഈ ജൈവതേജസ്സിന് 200 രൂപയാണ് വില. ടൂറിസ്റ്റ് ഡസ്കിന്റെ എറണാകുളം ബോട്ടുജട്ടിയിലെ കൗണ്ടറിൽ നിന്നും ഇതിന്റെ സേവനം ലഭ്യമാകും. നഗരാതിർത്തിയിലുള്ള ആവശ്യക്കാർക്ക് ഓഫീസുകളിൽ നേരിട്ട് എത്തിച്ചു കൊടുക്കും.

കൂടുതൽ വിവരങ്ങൾക്ക് : 9847044688