Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' അമ്മയെ പിളർക്കാൻ ശ്രമിച്ചതാര്, ആരാണ് ഗൂഢാലോചനക്കാർ? ' ശാരദക്കുട്ടി

saradakutty

തൊഴിലിടത്തിൽ സഹപ്രവർത്തകക്കുണ്ടായ നീതി നിഷേധത്തിൽ കൂടെ നിൽക്കേണ്ടത് ആ സംഘടനയിലെ തൊഴിലാളിവർഗ്ഗ പാർട്ടിയുടെ പ്രതിനിധികളാണെന്നു പറയുന്നത് ഗൂഢാലോചനയാണോ? എന്ന ചോദ്യവുമായി ശാരദക്കുട്ടി. A. M. M. A യെ പിളർക്കരുതെന്ന പാർട്ടിയുടെ ഔദ്യോഗിക കുറിപ്പിലെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അവർ. 

വിഷയത്തിൽ ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ –

A. M. M. Aയെ പിളർക്കാൻ ശ്രമിച്ചതാരാണ്?

പാർട്ടിയുടെ ഔദ്യോഗിക കുറിപ്പിൽ അങ്ങനെയൊരു പരാമർശം കണ്ടു.

ആരാണ് ഗൂഢാലോചനക്കാർ? ആ സ്ത്രീകൾക്കു പിന്തുണയുമായി വന്ന പൊളിറ്റ് ബ്യൂറോ മെമ്പർ? വനിതാ കമ്മീഷൻ അധ്യക്ഷ? സെൻട്രൽ കമ്മിറ്റി അംഗം? സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാർ? മന്ത്രിമാർ? മറ്റുത്തരവാദപ്പെട്ട പാർട്ടി മെമ്പർമാർ? സി പി ഐ യുടെ സംസ്ഥാന സെക്രട്ടറി? രാജ്യസഭാംഗം? ഇവരുൾപ്പെടെ, പുറത്തിറങ്ങിയ നടിമാരെ പിന്തുണച്ചവർ? ഇവരാണോ ഗൂഢാലോചനക്കാർ? ജനപ്രതിനിധികൾ മറുപടി പറയണമെന്നു തന്നെയാണവരെല്ലാം ആവശ്യപ്പെട്ടത്. അതാണോ ഗൂഢാലോചന?

പാർട്ടി സ.ഗുരുദാസനെ ഒഴിവാക്കി പകരം സീറ്റു കൊടുത്തു ജയിപ്പിച്ച MLAയാണ് മുകേഷ്. ഇപ്പോൾ പെരുമാറുന്നതു പോലെ വെറും ഹാസ്യനടൻ മാത്രമല്ല. അതുപോലെ ഗണേഷും ഇന്നസെന്റും. സഭകളിൽ ഗൗരവപ്പെട്ടതാണ് തങ്ങളുടെ സ്ഥാനമെന്നറിയാതെ അവർ സംഘടനാ മീറ്റിങ്ങിൽ, ഊർമ്മിള ഉണ്ണിയുടെ നിലവാരം പോലും കാണിക്കാതിരുന്നാൽ പ്രതികരിച്ചു പോകുന്നതാണോ ഗൂഢാലോചന? ഊർമ്മിള ഉണ്ണി വെറുമൊരു ബലിയാടു മാത്രമാണെന്നാർക്കാണ് അറിയാത്തത്?

തൊഴിലിടത്തിൽ സഹപ്രവർത്തകക്കുണ്ടായ നീതി നിഷേധത്തിൽ കൂടെ നിൽക്കേണ്ടത് ആ സംഘടനയിലെ തൊഴിലാളി വർഗ്ഗ പാർട്ടിയുടെ പ്രതിനിധികളാണെന്നു പറയുന്നതാണോ ഗൂഢാലോചന?

A. M. M. A ഒറ്റക്കെട്ടായാലും പല തുണ്ടമായാലും പൊതു സമൂഹത്തിനൊന്നുമില്ല. പക്ഷേ അവൾക്കൊപ്പമെന്നു പറഞ്ഞാൽ അവൾക്കൊപ്പം, അവളെ പിന്തുണക്കുന്നവർക്കൊപ്പം എന്നാണർഥം.

അല്ലാതെ w c cയുടെ തോളിൽ തട്ടി വെൽഡൺ എന്നു പറയുകയും ഗൂഢാലോചന നടത്തി A. M. M. A യെ പിളർക്കരുതെന്നൊരു താക്കീതും.. നന്നായിരിക്കുന്നു.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം