ഫിഫ്റ്റി ഷെയ്ഡ്സ് ഫ്രീഡ്; ചൂടൻ ട്രെയിലർ

ലൈംഗികതയുടെ അതിപ്രസരം കൊണ്ടു വിവാദമായതും വൻവിജയവും നേടിയ ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേയുടെ മൂന്നാം ഭാഗം റിലീസിനൊരുങ്ങുന്നു. ഫിഫ്റ്റി ഷെയ്ഡ്സ് ഫ്രീഡ് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 2015 ല്‍ പുറത്തിറങ്ങിയ സാം ടൈലര്‍ ജോണ്‍സണ്‍ സംവിധാനം ചെയ്ത ഇറോട്ടിക് റൊമാന്റിക് ചിത്രം ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ സീരിസിലെ അവസാന ഭാഗമാണിത്.

ബ്രിട്ടീഷ്‌ നോവലിസ്‌റ്റായ ഇ.എല്‍. ജെയിംസിന്റെ പ്രശസ്‌ത നോവലാണ്‌ ഫിഫ്‌റ്റി ഷെയ്‌ഡ്‌സ്‌ ഓഫ്‌ ഗ്രേ. അനസ്‌താസിയ സ്‌റ്റീല്‍ എന്ന കോളജ്‌ യുവതിയും ക്രിസ്‌റ്റ്യന്‍ ഗ്രേ എന്ന യുവ വ്യവസായിയും തമ്മിലുള്ള പ്രണയം പറയുന്ന നോവല്‍ അതേപേരില്‍ സിനിമയാക്കിയതാണ്‌ ഫിഫ്‌റ്റി ഷേഡ്‌സ്‌ ഓഫ്‌ ഗ്രേ. ഡക്കോര്‍ട്ടാ ജോണ്‍സണും ജാമി ഡോര്‍മാനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

ഈ വർഷം ഫെബ്രുവരി 10ന് സിനിമയുടെ രണ്ടാം ഭാഗമായ ഫിഫ്റ്റി ഷെയ്ഡ്സ് ഡാർക്കർ റിലീസ് ചെയ്തിരുന്നു. മൂന്നാംഭാഗമായ ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഫ്രീഡ് 2018 ഫെബ്രുവരി 9ന് പുറത്തിറങ്ങും.