Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ വിലസ്ഥിരതാ പദ്ധതിയിലേക്ക് നാലാം ഘട്ട റജിസ്ട്രേഷൻ തുടങ്ങി

sheet-rubber

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ റബർ വിലസ്ഥിരതാ പദ്ധതിയിലേക്കുള്ള (റബർ പ്രൊഡക്‌ഷൻ ഇൻസെന്റീവ് സ്കീം) പുതിയ റജിസ്ട്രേഷൻ ആരംഭിച്ചു. ജൂൺ 30ന് പദ്ധതിയുടെ മൂന്നാം ഘട്ടം അവസാനിച്ചിരുന്നു. നാലാംഘട്ട പദ്ധതിയിലേക്കാണ് ഇപ്പോൾ റജിസ്റ്റർ ചെയ്യേണ്ടത്. മുൻപു റജിസ്റ്റർ ചെയ്തവർ വീണ്ടും അപേക്ഷിക്കേണ്ട. അവസാന തീയതി: സെപ്റ്റംബർ 30

നാലാം ഘട്ടത്തിൽ റജിസ്റ്റർ ചെയ്യുന്ന കർഷകരുടെ ജൂലൈ ഒന്നിനു ശേഷമുള്ള ബില്ലുകൾ മാത്രമേ പരിഗണിക്കൂ. ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് ഇവയിൽ ഏതെങ്കിലുമൊന്ന് തിരിച്ചറിയൽ രേഖയായി സമർപ്പിക്കണം.

ഓരോ ദിവസവും റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം കർഷകനു ധനസഹായമായി നൽകുന്ന പദ്ധതി 2015 ജൂലൈ ഒന്നിനാണ് ആരംഭിച്ചത്. കർഷകനു കിലോയ്ക്ക് 150 രൂപയെങ്കിലും കിട്ടുന്നുവെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യം. ഇത് 200 രൂപയാക്കി വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.