Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനോദസഞ്ചാരികളുടെ സുരക്ഷ വർധിപ്പിക്കാൻ നടപടി: മന്ത്രി

Kadakampally-Surendran

തിരുവനന്തപുരം∙ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ വർധിപ്പിക്കാൻ അടിയന്തര നടപടിയെടുക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാൻ ആഭ്യന്തരവകുപ്പിന്റെ സഹായം തേടി. 

ടൂറിസം പൊലീസിന്റെ സേവനവും ലഭ്യമാക്കും. ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായി ടൂറിസം റഗുലേറ്ററി അതോറിറ്റിക്ക് ഒരാഴ്ചയ്ക്കകം രൂപംനൽകുമെന്നും മന്ത്രി അറിയിച്ചു.  വിദേശവനിത ലിഗയുടെ മരണത്തെത്തുടർന്നാണു സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ. ലിഗയെ കാണാനില്ലെന്നു പരാതി ലഭിച്ചതു മുതൽ കാര്യക്ഷമമായ അന്വേഷണമാണു സർക്കാർ നടത്തിയത്. 

70 പേരടങ്ങുന്ന പൊലീസ് സംഘമാണ് ലിഗയ്ക്കുവേണ്ടി അന്വേഷണം നടത്തിയത്. ഒരു വ്യക്തിയുടെ തിരോധാനത്തിൽ ഇത്രയും സജീവമായ അന്വേഷണം അടുത്തകാലത്തൊന്നും നടന്നിട്ടില്ല. മരണകാരണം കണ്ടെത്താനുള്ള അന്വേഷണവും സജീവമായി നടക്കുന്നുണ്ട്.  എന്നാൽ, ലിഗയുടെ മരണവുമായി ബന്ധപ്പെട്ടു സർക്കാരിനെതിരെ ദുഷ്പ്രചാരണത്തിനു ശ്രമം നടക്കുന്നുണ്ട്. അതിൽനിന്നു പിന്മാറണം. ഇത്തരം തെറ്റായ പ്രചാരണങ്ങൾ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയെ പ്രതികൂലമായി ബാധിക്കും. കേരളം സുരക്ഷിതമാണെന്നു സഞ്ചാരികളെ ബോധ്യപ്പെടുത്താൻ ടൂറിസം വ്യവസായികളുടെ സഹായത്തോടെ വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പ്രചാരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

related stories