Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലഹബാദ് ബാങ്ക് ഉഷയെ ചുമതലയിൽനിന്നു നീക്കി

nirav-usha-pnb

മുംബൈ ∙ സർക്കാർ ഉടമസ്ഥതയിലുള്ള അലഹബാദ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഉഷ അനന്തസുബ്രഹ്മണ്യന്റെ എല്ലാ അധികാരങ്ങളും റദ്ദാക്കിക്കൊണ്ട് ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനമെടുത്തു. നടപടി ഉടൻ  പ്രാബല്യത്തിലായി.

നീരവ് മോദി പ്രതിയായ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പുകേസിൽ ഉഷയ്ക്ക് എതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് ഇവർക്കെതിരെ നടപടിയെടുക്കാൻ അലഹബാദ് ബാങ്കിനോടു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. വൻ തട്ടിപ്പു നടന്ന പഞ്ചാബ് നാഷനൽ ബാങ്കിന്റെ സിഎംഡി ആയിരുന്നു 2017 മേയ് വരെ ഉഷ. 

അലഹബാദ് ബാങ്കിന്റെ എല്ലാ ചുമതലകളിൽ നിന്നും ഉഷയെ നീക്കിയ ബോർഡ്, ബാങ്കിന്റെ സുഗമമായ പ്രവർത്തനത്തിനു സർക്കാർ തുടർനടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.