Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്സഭാ തിരഞ്ഞെടുപ്പ്:റെയിൽവേ പദ്ധതികൾ നേരത്തേ പൂർത്തിയാക്കും

Indian-Railway

ന്യൂഡൽഹി ∙ അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രമാണിച്ചു റെയിൽവേ പദ്ധതികൾ നേരത്തേ പൂർത്തിയാക്കുന്നു. പ്രതിമാസ ലക്ഷ്യങ്ങൾ നിശ്ചയിച്ചു സമയബന്ധിതമായി തുടർനടപടിയെ‌ടുക്കാനാണു റെയിൽവേ ബോർഡ്, വിവിധ മേഖലകൾക്കു നിർദേശം നൽകിയിരിക്കുന്നത്. പദ്ധതികളിൽ പലതും 2020ൽ പൂർത്തിയാക്കാനാണു നേരത്തേ നിശ്ചയിച്ചിരുന്നത്.  പുതിയ പാതകളുടെ നിർമാണം, ഗേജ് മാറ്റം, പാത ഇരട്ടിപ്പിക്കൽ തുടങ്ങി ഒട്ടേറെ പദ്ധതികൾ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 

കഴിഞ്ഞ വർഷത്തെ പദ്ധതികളും പൂർത്തീകരണദശയിലുണ്ട്.  ഈ വർഷവും അടുത്ത വർഷം ആദ്യവുമായി നിർവഹണം പൂർ‌ത്തിയാക്കണമെന്നു റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി മേഖലാ മേധാവികൾക്കു നൽകിയ കത്തിൽ പറയുന്നു. സമയ‌നിബന്ധന പാലിക്കണമെങ്കിൽ കൃത്യമായ ആസൂത്രണവും മേൽനോട്ടവും ആവശ്യമാണെന്ന് ഓർമിപ്പിച്ചിട്ടുണ്ട്. ഓരോ മേഖലയിലും മുതിർ‌ന്ന ഉദ്യോഗസ്ഥർക്കു മേൽനോട്ടച്ചുമതല നൽകാനും നിർദേശമുണ്ട്. 

related stories