Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെക്സസ് എസ്‌യുവി എൽഎക്‌സ് 570; വില 2.33 കോടി രൂപ

lexus ലെക്സസ് 570

കൊച്ചി ∙ ടൊയോട്ട ഗ്രൂപ്പിന്റെ ആഡംബര ബ്രാൻഡായ ലെക്‌സസിന്റെ മുൻനിര എസ്‌യുവി എൽഎക്‌സ് 570 ഇന്ത്യയിൽ അവതരിപ്പിച്ചു. 5.7 ലീറ്റർ വി8 എൻജിനാണ് പ്രത്യേകത. വില 2.33 കോടി രൂപ . ശക്തമായ ഫ്രെയിം മുതൽ മൾട്ടി ടെറെയ്ൻ സംവിധാനത്തിൽ വരെ പുത്തൻ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

ക്ലൈമറ്റ് കൺട്രോൾ, സുപ്പീരിയർ എന്റർടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ ഡ്രൈവിങ് പുതിയ അനുഭവമാക്കാൻ വേണ്ടതെല്ലാം എൽഎക്‌സ് 570 നൽകും. മൂന്നാം നിരയിലെ സീറ്റിങ് അഡീഷനൽ കാർഗോ സ്‌പെയ്‌സായും ഉപയോഗിക്കാം. പ്രീമിയം 19 സ്പീക്കർ മാർക്ക് ലെവിൻസൺ റഫറൻസ് സറൗണ്ട് സൗണ്ട് സിസ്റ്റം, പിൻ സീറ്റിനായി 11.6 ഇഞ്ച് ലിക്വിഡ് ക്രിസ്റ്റൽ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഡിസ്‌പ്ലെ, ഓരോ പാതയ്ക്കും അനുസരിച്ചു ക്രമീകരിക്കാവുന്ന മൾട്ടി ടെറെയ്ൻ സെലക്റ്റ് അഡ്ജസ്റ്റ്‌മെന്റ്, 5 സ്പീഡ് ക്രോൾ കൺട്രോൾ (ഓരോ വീലിന്റേയും ടോർക്കും ബ്രേക്കും സ്വയം അഡ്ജസ്റ്റ് ചെയ്യുന്നതിനാൽ ഡ്രൈവർക്ക് സ്റ്റിയറിങ്ങിൽ മാത്രം ശ്രദ്ധിച്ചാൽ മതി) തുടങ്ങിയവ പ്രത്യേകതകളാണെന്ന് ലെക്‌സസ് ഇന്ത്യ ചെയർമാൻ എൻ. രാജ പറഞ്ഞു. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.7 സെക്കൻഡ് മതി. ബുക്കിങ് തുടങ്ങി.