Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണവിലയിൽ ആശ്വാസം: രൂപയ്ക്ക് നേട്ടം

rupee-logo

മുംബൈ ∙ ഓഹരി വിപണിയിലെ ഉണർവും, ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതും രൂപയ്ക്കു കരുത്തായി. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ 67.78 ൽ എത്തി. ഇന്നലത്തെ നേട്ടം 56 പൈസ. 2017 മാർച്ച് 14 ന് ശേഷം രൂപയുടെ മൂല്യം ഒരു ദിവസം ഇത്രയധികം ഉയരുന്നത് ഇതാദ്യം. ബുധനാഴ്ച രൂപ 68.42 ൽ എത്തിയിരുന്നു. മികച്ച കാലവർഷം ലഭിക്കുമെന്ന പ്രവചനവും, നാണ്യപ്പെരുപ്പം കുറയുമെന്ന കണക്കുകൂട്ടലും രൂപയ്ക്ക് ശക്തി പകർന്ന ഘടകങ്ങളാണ്. എണ്ണ വില കുറഞ്ഞത് സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകരും. വിവിധ കറൻസികളുമായി താരതമ്യപ്പെടുത്തിയാൽ ഈ വർഷം ഏറ്റവും കനത്ത തിരിച്ചടി നേരിട്ടത് രൂപയാണ്. കഴിഞ്ഞ വർഷം മൂല്യത്തിൽ ആറ് ശതമാനം വളർച്ച നേടിയിരുന്നു. ഈ വർഷം രൂപയ്ക്ക് ആറു ശതമാനം വരെ വിലയിടിവ് നേരിടുകയും ചെയ്തു.