Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിസിഎസ്: വിപണി മൂല്യം 7 ലക്ഷം കോടി രൂപ കടന്നു

ന്യൂഡൽഹി ∙ ടാറ്റാ കൺസൽറ്റൻസി സർവീസസിന്റെ വിപണി മൂല്യം ഏഴു ലക്ഷം കോടി രൂപ കടന്നു. ഈ നിലവാരത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ കമ്പനികൂടിയാണ് ടിസിഎസ്. ഓഹരിവിലയിൽ 1.91% വരെ വർധന ഉണ്ടായി. ഈ വർഷം തുടക്കത്തിൽ വിപണിമൂല്യം ആറു ലക്ഷം കോടി രൂപ കടന്നിരുന്നു. രണ്ടാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസാണ്: 5,83,908.87 കോടി രൂപ. 5,19,654.83 കോടിയുമായി എച്ച്ഡിഎഫ്സി ബാങ്ക് മൂന്നാമതും. ടിസിഎസിന്റെ വിപണിമൂല്യം കഴിഞ്ഞ മാസം 10000 കോടി ഡോളർ കടന്നിരുന്നു.