Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ്: വിളിക്കാം, പരിധിയില്ലാതെ

bsnl-logo

തിരുവനന്തപുരം∙ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ്, ഫൈബർ ടു ദ് ഹോം ഉപയോക്താക്കൾക്ക് രാജ്യത്തെ എല്ലാ നെറ്റ്‍വർക്കുകളിലേക്കും പരിധിയില്ലാതെ സൗജന്യമായി വിളിക്കാം. പ്രതിമാസം നിശ്ചിത ചാർജായ 645 രൂപയോ അതിനു മുകളിലോ ഉള്ള എല്ലാ ബ്രോഡ്ബാൻഡ് കോംബോ പ്ലാനുകൾക്കും സൗജന്യ കോളുകൾ ബാധകമാണ്. 249 മുതൽ 645 രൂപ വരെ പ്രതിമാസ നിശ്ചിത നിരക്കുള്ള എല്ലാ ബ്രോ‍ഡ്ബാൻഡ് കോംബോ പ്ലാനുകൾക്കും രാജ്യത്തെ ഏതു ബിഎസ്എൻഎൽ നമ്പറിലേക്കും പരിധി ഇല്ലാതെ സൗജന്യ കോളുകൾ നടത്താം. രാത്രികാലങ്ങളിലും (10.30 മുതൽ പുലർച്ചെ ആറ് വരെ) ഞായറാഴ്ചകളിൽ മുഴുവൻ സമയവും എല്ലാ നെറ്റ്‍വർക്കുകളിലേക്കും നിലവിലുള്ള സൗജന്യകോളുകൾക്കു പുറമേയാണിത്.