Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടേം ഇൻഷുറൻസ് ഓൺലൈനായി വാങ്ങാൻ പല കാരണങ്ങൾ

Family life insurance and policy

നമ്മൾ ജീവിക്കുന്നത് മൊത്തത്തിൽ ഡിജിറ്റലായി അഭിവൃദ്ധിപ്പെടുന്ന ഒരു ലോകത്തിലാണ്. ഓൺലൈൻ ഷോപ്പിങ്ങിലേക്ക‌ു കടക്കുന്നതുപോലെ, ടേം ഇൻഷുറൻസ് എന്താണെന്നും ഓൺലൈനിൽ ഇൻഷുറൻസ് വാങ്ങുന്നത് മുമ്പത്തേക്കാളും കൂടുതൽ ആകർഷകമാകുന്നത് എന്തുകൊണ്ടാണെന്നു നമുക്കു നോക്കാം.

ടേം ഇൻഷുറൻസ് ക്രമീകരിക്കൽ

ലൈഫ് ഇൻഷുറൻസ് ഉൽപന്നത്തിന്റെ ഏറ്റവും അടിസ്ഥാനമായ രൂപമാണ് ടേം ഇൻഷുറൻസ്. ഇൻഷുർ ചെയ്തയാൾക്ക് മരണം സംഭവിച്ചാൽ കുടുംബത്തിന് ഒരു തുക നൽകപ്പെടുന്നു. ഒരാൾക്ക് തന്റെ ലൈഫ് ഇൻഷുറൻസ് കവർ തുകയും കാലാവധിയും തീരുമാനിക്കാവുന്നതും ഇതിന്റെ അടിസ്ഥാനത്തിൽ ഇൻഷുർ ചെയ്യുന്ന തുക, കവറേജ്, പ്രായം, ലിംഗം, പുകയില ഉപയോഗം പോലുള്ള ശീലങ്ങൾ എന്നിവ കണക്കിലെടുത്ത് ആവശ്യപ്പെടുന്ന ലൈഫ് ഇൻഷുറൻസ് പ്രീമിയം തീരുമാനിക്കുകയും ചെയ്യുന്നു. കവറേജിന്റെ കാലാവധിയിൽ അകാലമരണം സംഭവിച്ചാൽ ഇൻഷുർ ചെയ്ത തുക ലൈഫ് ഇൻഷുറൻസ് കമ്പനി കുടുംബത്തിന് നൽകും.

ഒരു ടേം ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് നിങ്ങളുടെ അഭാവത്തിൽ സാമ്പത്തികമായി നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക എന്നതാണ്. മരണാനുകൂല്യമായി നിങ്ങളുടെ കുടുംബത്തിന് ലഭിക്കുന്ന വലിയ തുക സാമ്പത്തിക സ്ഥിരത കൈവരിക്കുവാനും ബാധ്യതകൾ ഒഴിവാക്കുവാനും സഹായിക്കും.

ടേം ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് നിങ്ങൾ പരിഗണിക്കേണ്ടത് എന്തുകൊണ്ടാണെന്ന് ഇവിടെ കൊടുത്തിരിക്കുന്നു.

ഏറ്റവും കുറഞ്ഞ വരുമാന തുക നീക്കിവയ്ക്കുവാൻ ഒരാൾക്ക് അവസരം ഉണ്ടെങ്കിൽ, എന്തുകൊണ്ട് അവർക്ക് അത് ചെയ്തുകൂടാ? ഓൺലൈൻ ടേം ഇൻഷുറൻസ് പ്ലാനുകൾ ഓഫ്‌ലൈൻ പ്ലാനുകളെക്കാൾ ഏകദേശം 40% ചെലവ് കുറവായതിന്റെ അടിസ്ഥാനത്തിൽ, കൂടുതൽ ആളുകൾക്കും ഈ മാർഗം ലാഭകരമാകുന്നു.

ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുമ്പോൾ, പേപ്പർ ചെലവ്, ഏജന്റുമാരുടെ കമ്മിഷൻ, പ്രോസസിങ് ഫീസ് എന്നിവ പോലുള്ള നിരക്കുകൾ ഒഴിവാക്കിക്കൊണ്ട് ഒരാൾക്ക് സാമ്പത്തികമായി വിവേകത്തോടെ പ്രവർത്തിക്കുവാൻ കഴിയുന്നു. അതിനാൽ ഇൻഷുറൻസ് കമ്പനികൾ ഈ ആനുകൂല്യങ്ങൾ അധിക ആനുകൂല്യങ്ങളുടെയും മറ്റും രൂപത്തിൽ ഉപഭോക്താക്കൾക്ക് കൈമാറുന്നു. 

ഓൺലൈനിൽ പർച്ചെയ്സ് നടത്തുന്നതിന് ഒരു സാങ്കേതികമായ അറിവ് ഉണ്ടായിരിക്കണമെന്നില്ല. ഇടപാടുകൾ സുഗമമാക്കുന്നതിന് ഇൻഷുറൻസ് കമ്പനികൾ ഒരു ഉപയോക്തൃ-സൗഹൃദ ഇന്റർഫേസ് വാഗ്ദാനം ചെയ്യുന്നതുകൊണ്ടാണ് ഓൺലൈൻ ലോകത്ത് ഇൻഷുറൻസ് പോളിസി കൂടുതൽ കരുത്താർജിക്കുന്നത്.

ഇൻഷുറൻസ് വാങ്ങുന്നതിന്റെ സങ്കീർണമായ നൂലാമാലകൾ ഒഴിവാക്കി ലളിതമായ പ്രക്രിയകളിലൂടെ ഉപഭോക്താക്കൾക്കു വാങ്ങൽ കൂടുതൽ സൗകര്യപ്രദമാകുന്നു.

അതുകൂടാതെ, വ്യക്തിഗത ഉപയോക്താക്കളുടെ തനതായ ആവശ്യങ്ങൾക്ക് ഇച്ഛാനുസൃതവും ഇഷ്ടാനുസരണവും ഭേദഗതി വരുത്തിയ മികച്ച ഉത്പന്നങ്ങൾ ഓൺലൈൻ ടേം ഇൻഷുറർമാർ വാഗ്ദാനം ചെയ്യുന്നു. ഇഷ്ടാനുസരണം ഭേദഗതി വരുത്തിയ ടേം ഇൻഷുറൻസ് പ്ലാനുകൾക്കായി നോക്കുന്ന ആളുകൾക്ക്, അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു മികച്ച മാധ്യമമാണ് ഓൺലൈൻ.

ഓൺലൈനിലോ ഓഫ്‌ലൈനിലോ പോളിസികൾ വാങ്ങുമ്പോൾ വ്യത്യസ്ത ഇൻഷുറർമാർ നൽകുന്ന പോളിസികളെ താരതമ്യം ചെയ്യേണ്ടതാണ്.

∙ രാകേഷ് വാധ്വ,

ചീഫ് മാർക്കറ്റിങ് ഓഫീസർ & എക്സി. വൈസ് പ്രസിഡന്റ്, 

സ്ട്രാറ്റജി &റീട്ടെയിൽ അഷ്വറൻസ്, 

ഫ്യൂച്ചർ ജനറലി ഇന്ത്യ ലൈഫ് ഇൻഷുറൻസ്