Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോഡഫോൺ-ഐഡിയ ലയനത്തിന് അനുമതി

vodafone-idea

ന്യൂഡൽഹി ∙ വോഡഫോൺ ഇന്ത്യ–ഐഡിയ സെല്ലുലാർ ലയനത്തിന് ടെലികോം മന്ത്രാലയത്തിന്റെ അനുമതി. വോഡഫോൺ സ്പെക്ട്രത്തിനായി 3,926 കോടി രൂപ നൽകാൻ ഐഡിയയോട് ആവശ്യപ്പെട്ടു. 3342 കോടി രൂപ ബാങ്ക് ഗാരന്റിയും നൽകണം. ഇരു കമ്പനികളും ലയിക്കുന്നതോടെ 1.5 ലക്ഷം കോടി രൂപയുടെ സംരംഭമായി മാറും. വരിക്കാർ 43 കോടിയിലെത്തും. വിപണിയുടെ 35% പങ്കാളിത്തവും നേടാനാവും.