Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയറ്റുമതി: നേട്ടത്തോടെ ഇന്ത്യ

container ship in import,export port against beautiful morning light of loading ship yard use for freight and cargo shipping vessel transport

ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ വർധന. ജൂണിൽ 2770 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. മുൻവർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ വർധന 17.57%. 

വ്യാപാര കമ്മി മൂന്നര വർഷത്തെ ഉയർന്ന നിലവാരമായ 1660 കോടി ഡോളറിലെത്തി. എണ്ണ ഇറക്കുമതിയിലെ കയറ്റമാണു കാരണം.ഇന്ത്യയിലേക്കുള്ള ഇറക്കുമതി 21.31% ഉയർന്ന് 4430 കോടി ഡോളറിലെത്തി. ഏപ്രിൽ – ജൂൺ കാലയളവിലെ കയറ്റുമതി 8247 കോടി ഡോളറാണ്. വളർച്ച 14.21%. ഇറക്കുമതി 13.49% വർധിച്ച് 12,741 കോടി ഡോളറിലെത്തി.ജൂണിൽ 1273 കോടി ഡോളറിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തി. വർധന 56.61%. സ്വർണം ഇറക്കുമതി മൂന്നു ശതമാനം താഴ്ന്ന് 238 കോടി ഡോളറായി.