Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാക്ക് മാ അടുത്ത വർഷം വിരമിക്കും

Jack Ma

ബെയ്ജിങ് ∙ ചൈനീസ് ഇ–വ്യാപാര കമ്പനിയായ ആലിബാബയുടെ എക്സിക്യൂട്ടീവ് ചെയർമാൻ ജാക്ക് മാ അടുത്ത വർഷം വിരമിക്കും. അദ്ദേഹത്തിന്റെ വിശ്വസ്തനായ ഡാനിയേൽ ഷാങ് ഈ പദവിയിലെത്തും. നിലവിൽ ഗ്രൂപ്പിന്റെ സിഇഒ ആണ് ഡാനിയേൽ. 2019 സെപ്റ്റംബർ 10 ന് ഡാനിയേലിന് എക്സിക്യൂട്ടീവ് ചെയർമാൻ പദവി നൽകും. 2020 ൽ നടക്കുന്ന ഓഹരി ഉടമകളുടെ യോഗം വരെ ജാക്ക് മാ ആലിബാബ ഡയറക്ടറായി തുടരും. ജാക്ക് മായുടെ 54–ാം പിറന്നാളിനോടനുബന്ധിച്ചാണ് ഗ്രൂപ്പിന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.

2007 ൽ ആണ് ഡാനിയേൽ ചീഫ് ഫിനാൻഷ്യൽ ഓഫിസറായി ഗ്രൂപ്പിൽ ചേർന്നത്. 2015 ൽ സിഇഒ ആയി. 1999 ൽ 18 പേർക്കൊപ്പമാണ് ജാക്ക് മാ ആലിബാബയ്ക്ക് രൂപം നൽകിയത്. ചൈനയിലെ മൂന്നാമത്തെ ധനികനാണ്. ആസ്തി 3660 കോടി ഡോളർ. 2013 ൽ സിഇഒ സ്ഥാനത്തു നിന്ന് ജാക്ക് മാ വിരമിച്ചിരുന്നു. 42000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പാണ് ആലിബാബ. ‘ഞാൻ ഇപ്പോഴും ചെറുപ്പമാണ്. ഇനിയും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഉണ്ട്. വിദ്യാഭ്യാസ രംഗത്ത് സജീവമാകും.’ജാക്ക് മാ പറയുന്നു.