Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടി

vehicle-insurance

കൊച്ചി ∙ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ കൂട്ടിയതിനെ തുടർന്ന് ജനറൽ ഇൻഷുറൻസ് കമ്പനികളിൽ വാഹന ഉടമകളും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം. കഴിഞ്ഞ തിങ്കൾ മുതലാണു പുതിയ നിരക്കുകൾ നിലവിൽ വന്നത്. ഇരുചക്ര വാഹനങ്ങൾക്കും മറ്റും തേഡ് പാർട്ടി ഇൻഷുറൻസ് പുതുക്കാൻ ചെല്ലുമ്പോൾ തുക ഇരട്ടിയിലേറെ എന്ന അനുഭവമാണ്.

വാഹനത്തിന്റെ ഉടമ അപകടത്തിൽ മരിച്ചാൽ ടു വീലർ ഉടമയുടെ നോമിനിക്ക് മുമ്പ് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും ത്രീവീലർ അല്ലെങ്കിൽ ഫോർവീലർ ഉടമയുടെ നോമിനിക്ക് രണ്ടു ലക്ഷം രൂപയും ലഭിച്ചിരുന്നത് ചെന്നൈ ഹോക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇത് 15 ലക്ഷമായി ഉയർത്തി.അതോടെ അതോടെ ഈ വിഭാഗത്തിലുള്ള പ്രീമിയം മുമ്പ് 50 രൂപ മാത്രമായിരുന്നത് 750 രൂപയായി ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി വർധിപ്പിച്ചു. അതോടൊപ്പം 18% ജിഎസ്ടിയും ചേരുമ്പോഴുള്ള തുകയാണ് ഇപ്പോൾ അടയ്ക്കേണ്ടത്.

തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം

വാഹന ഇനം, പുതിയ നിരക്ക്,
ബ്രാക്കറ്റിൽപഴയ നിരക്ക് എന്ന ക്രമത്തിൽ)

ടു വീലറുകൾ

∙ 75 സിസിയിൽ താഴെ:  1389 രൂപ (563 രൂപ)

∙ 75 –150 സിസി: 1735 (908)

∙ 150 സിസിക്കു മുകളിൽ: 2047 (1221)

∙ 350 സിസിക്ക് മുകളിൽ: 3625 (2800)

ഓട്ടോറിക്ഷ: 8400 (7632)

കാറുകൾ

∙ 1000 സിസിയിൽ താഴെ: 3127 (2360)

∙ 1000 – 1500 സിസി: 4322 (3555)

∙ 1500 സിസിക്ക് മുകളിൽ 10254 (9488)