30 കോടി ചെലവിൽ കൃത്രിമ മഴ പെയ്യിക്കാൻ കർണാടക

ബെംഗളൂരു ∙ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതിനാൽ 30 കോടി രൂപ ചെലവിൽ കൃത്രിമ മഴ പെയ്യിക്കാൻ (ക്ലൗഡ് സീഡിങ്) പദ്ധതിയുമായി കർണാടക. മേഘങ്ങളിൽ ഡ്രൈ ഐസ് വിതറി മഴയ്ക്കു സാഹചര്യം ഒരുക്കുന്ന ക്ലൗഡ് സീഡിങ് സംസ്ഥാനത്തെ പ്രധാന നദികളായ കാവേരി, മാലപ്രഭ, തുംഗഭദ്ര എന്നിവയുടെ വൃഷ്ടിപ്രദേശങ്ങളിൽ നടത്താനാണു മന്ത്രിസഭാ തീരുമാനം.

ബെംഗളൂരു ആസ്ഥാനമായുള്ള ഹൊയ്സാല പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിനാണു കരാർ. വിമാനം ഉപയോഗിച്ച് 60 ദിവസമാണു ക്ലൗഡ് സീഡിങ് നടത്തുക.