ബെളഗാവിയിൽ സംഘർഷം; 20 പേർ കസ്റ്റഡിയിൽ

ബെംഗളൂരു ∙ കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്ന ബെളഗാവിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം തീവയ്പിലും അക്രമത്തിലും കലാശിച്ചു. പൊലീസ് 20 പേരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. ഒട്ടേറെ വാഹനങ്ങൾ തകർത്തു. ഇന്നലെ കടകൾ തുറന്നില്ല. ടിപ്പു സുൽത്താൻ ജയന്തിയുമായി ബന്ധപ്പെട്ട പോസ്റ്റർ കീറിയതിന്റെ തുടർച്ചയായുള്ള തർക്കമാണു കല്ലേറിലും തീവയ്പിലും കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയും ഇവിടെ ചെറിയതോതിൽ കല്ലേറു നടന്നിരുന്നു.