Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രം എതിർത്താൽ പ്രക്ഷോഭം: ലിംഗായത്ത് മഹാസഭ

ബെംഗളൂരു ∙ ലിംഗായത്ത് സമുദായത്തിനു ന്യൂനപക്ഷ മതപദവി നൽകാനുള്ള ശുപാർശ നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രത്തിനെതിരെ വൻ പ്രക്ഷോഭം നടത്തുമെന്നു ജാഗതിക ലിംഗായത്ത് മഹാസഭയുടെ മുന്നറിയിപ്പ്. ബസവേശ്വര തത്വത്തിൽ വിശ്വസിക്കുന്ന ലിംഗായത്തുകൾക്കു ന്യൂനപക്ഷ മതപദവി നൽകണം എന്നാവശ്യപ്പെട്ടു കർണാടക സർക്കാർ കഴിഞ്ഞദിവസം വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിൽ തുടർനടപടി വേണമെന്നാണ് ആവശ്യം. 

വീരശൈവ–ലിംഗായത്ത് സമുദായങ്ങൾ ഒന്നാണെന്നും പുതിയ മതത്തിൽ വീരശൈവരെയും ഉൾപ്പെടുത്തണമെന്നും കഴിഞ്ഞദിവസം അഖിലഭാരത വീരശൈവ മഹാസഭ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലിംഗായത്തും വീരശൈവരും തമ്മിൽ ഒരു ബന്ധവുമില്ലെന്നു ലിംഗായത്ത് മഹാസഭാ ജനറൽ സെക്രട്ടറി എസ്.എം.ജാംദാർ പറഞ്ഞു.