Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

8540 ദിനങ്ങൾ; നാളെ ജ്യോതിബസുവിനെ മറികടക്കും പവൻകുമാർ

jyothibasu-pawankumar ജ്യോതിബസു, പവൻകുമാർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തി എന്ന ബഹുമതിയിലേക്കു സിക്കിം മുഖ്യമന്ത്രി പവൻകുമാർ ചാംലിങ്ങിന് ഒരു ദിവസത്തിന്റെ ദൂരം മാത്രം. ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതിബസുവിന്റെ 8,539 ദിവസങ്ങൾ എന്ന റെക്കോർഡിനൊപ്പം പവൻ ഇന്നെത്തും. 1994 ഡിസംബർ 12ന് അധികാരത്തിലേറിയ പവൻകുമാർ ചാംലിങ് ഇന്ന് ഇത്രയും ദിവസങ്ങൾ തികയ്ക്കും. 8540–ാം ദിനമായ നാളെ ബസുവിനെ മറികടന്നു ചരിത്രം കുറിക്കും. 

ജ്യോതിബസു (ബംഗാൾ മുൻ മുഖ്യമന്ത്രി)
∙ പാർട്ടി: സിപിഎം
∙ അധികാരത്തിൽ: 1977 ജൂൺ 21 മുതൽ 2000 നവംബർ ആറു വരെ (8539 ദിവസം)
∙ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ (1977, 1982, 1987, 1991, 1996) പാർട്ടിയെ വിജയത്തിലെത്തിച്ചു.

പവൻകുമാർ ചാംലിങ് (സിക്കിം മുഖ്യമന്ത്രി)
∙ പാർട്ടി: സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട്
∙ അധികാരത്തിൽ: 1994 ഡിസംബർ 12 മുതൽ ഇന്നു വരെ (8539 ദിവസം)
∙ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ (1994, 1999, 2004, 2009, 2014) പാർട്ടിയെ വിജയത്തിലെത്തിച്ചു.