Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിൽ നിന്ന് ഇന്ത്യ വിവരം തേടിയത് 22,024 തവണ

Facebook logo

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ ഏജൻസികൾ ഫെയ്സ്ബുക്കിൽ നിന്ന് 2017ൽ വിവരങ്ങൾ ആവശ്യപ്പെട്ടത് 22024 തവണ. യുഎസ് കഴിഞ്ഞാൽ (65,000 തവണ) രണ്ടാം സ്ഥാനത്ത് ഇന്ത്യയാണെന്ന് ഫെയ്സ്ബുക് വ്യക്തമാക്കി. 2016ൽ ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത് 13,613 തവണയാണ്. നിയമപരമായി നൽകാവുന്ന 53% അപേക്ഷകളിൽ വിവരം കൈമാറി.

ഉള്ളടക്കങ്ങളിൽ 1914 എണ്ണം 2017ൽ തടഞ്ഞു. മുൻ വർഷത്തേതിന്റെ ഇരട്ടിയാണിത്. വിദ്വേഷപ്രസംഗം, വർഗീയപരാമർശങ്ങൾ ‍തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉള്ളടക്കമാണു വിലക്കിയത്. നിയമപാലന ഏജൻസികളുടെയും കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെയും ആവശ്യപ്രകാരമാണിത്.

related stories