Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

റാഞ്ചി∙ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജാർഖണ്ഡിലെ ലത്തേഹർ ചിപ്പദോഹർ ജൂബി വനത്തിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ജാർഖണ്ഡ് ജൻമുക്തി പരിഷത് കമാൻഡർ ബ്രിജ്കിഷോറാണു കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് സംഘം വനത്തിൽ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും പൊലീസും തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ആറുപേർ രക്ഷപ്പെട്ടു.