Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക: മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ; ചരടുവലികൾ ശക്തം

Indian National Congress

ബെംഗളൂരു∙ മന്ത്രിസഭാ വികസനം നാളെ നടക്കാനിരിക്കേ, കർണാടക കോൺഗ്രസ് നേതൃത്വം ഇന്നു ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ ചർച്ച നടത്തും. ജനതാദൾ (എസ്) – കോൺഗ്രസ് സഖ്യസർക്കാരിൽ മന്ത്രിസ്ഥാനം ഉറപ്പിക്കാൻ ഇരുപാർട്ടികളിലെയും നേതാക്കൾ ചരടുവലികളുമായി രംഗത്തുണ്ട്. നാളെയാണു മന്ത്രിമാരുടെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്.

ദളിന്റെ അന്തിമ പട്ടിക തയാറായതായും കോൺഗ്രസ് പട്ടികയ്ക്കായി കാത്തിരിക്കുകയാണെന്നുമാണു മുഖ്യമന്ത്രിയും ദള്‍ കര്‍ണാടക അധ്യക്ഷനുമായ എച്ച്.ഡി.കുമാരസ്വാമി പറയുന്നത്. 

related stories