Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാർഖണ്ഡിൽ ജവാന് വീരമൃത്യു

റാഞ്ചി ∙ ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. വെസ്റ്റ് സിങ്ക്ബുവം ജില്ലയിലെ ഘാട്ടിസില ഓൾഡ് ബുദ്ധ കുന്നുകളിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് 193 ബറ്റാലിയനിലെ സൈനികൻ ബംഗാൾ സ്വദേശി നിർമൽഘോഷാണ് വീരമൃത്യു വരിച്ചത്. ഒരുമണിക്കൂറോളം നീണ്ട വെടിവയ്പിൽ മറ്റൊരു ജവാനു പരുക്കേറ്റു.