Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമ്രാന്റെ സത്യപ്രതിജ്‍ഞ: ഗാവസ്കറിനും ആമിറിനും കപിൽദേവിനും ക്ഷണം

Imran Khan

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ അധികാരമേൽക്കുന്ന ചടങ്ങിലേക്ക് ബോളിവുഡ് താരം ആമിർ ഖാൻ, ക്രിക്കറ്റ് താരങ്ങളായ കപിൽദേവ്, സുനിൽ ഗാവസ്കർ എന്നിവർക്കു ക്ഷണം. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ആണ് ഇവരെ ക്ഷണിച്ചതായി അറിയിച്ചത്.

11നു നടക്കുന്ന ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ സാർക്ക് രാജ്യങ്ങളിലെ ഭരണത്തലവൻമാരെ ക്ഷണിക്കുന്നതു സംബന്ധിച്ച് പാക്ക് വിദേശകാര്യ ഓഫിസുമായി ചർച്ച നടത്തിയതായും പാർട്ടി അറിയിച്ചു. ചൈന, തുർക്കി ഭരണാധികാരികളെയും ക്ഷണിക്കാൻ നീക്കമുണ്ട്. അതേസമയം, നരേന്ദ്ര മോദി ക്ഷണം നിരസിച്ചാൽ ക്ഷീണമാകുമെന്ന ആശങ്ക വിദേശകാര്യ വൃത്തങ്ങൾ പങ്കുവച്ചതായാണു സൂചന. തിങ്കളാഴ്ച മോദി ഇമ്രാൻ ഖാനെ ഫോണിൽ അഭിനന്ദനം അറിയിച്ചിരുന്നു.