Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോക്പിറ്റിൽ കയറാൻ യാത്രക്കാരന്റെ ശ്രമം; വിമാനം തിരിച്ചിറക്കി

FLIGHT

ന്യൂഡൽഹി∙ യാത്രക്കാരൻ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെത്തുടർന്ന് ഇറ്റലിയിലെ മിലാനിൽനിന്നു ന്യൂഡൽഹിയിലേക്കു പുറപ്പെട്ട വിമാനം തിരിച്ചിറക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണു സംഭവം.

ഇന്ത്യക്കാരനായ ഗുർപ്രീത് സിങ്ങാണു കുഴപ്പമുണ്ടാക്കിയത്. ഇയാളെ ഇറ്റാലിയൻ പൊലീസിനു കൈമാറി. 250 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. രണ്ടരമണിക്കൂറിലേറെ വൈകി വിമാനം വീണ്ടും പുറപ്പെട്ടു.