Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛത്തീസ്ഗഡ് ഗവർണർ ബൽറാംജി ദാസ് ഠണ്ഡൻ അന്തരിച്ചു

balramji

റായ്പുർ ∙ ഛത്തീസ്ഗഡ് ഗവർണർ ബൽറാംജി ദാസ് ഠണ്ഡൻ (90) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ രാവിലെ ഡോ. ബി.ആർ.അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം പിന്നീട് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നാണു മരിച്ചത്. ജനസംഘം സ്ഥാപകാംഗമായിരുന്ന അദ്ദേഹം പഞ്ചാബ് ഉപമുഖ്യമന്ത്രിസ്ഥാനമടക്കം അനേകം പദവികൾ വഹിച്ചിട്ടുണ്ട്. ആറുതവണ എംഎൽഎ ആയിരുന്നു. അടിയന്തരാവസ്ഥക്കാലം മുഴുവൻ ജയിൽവാസം അനുഭവിച്ചു. 2014 ജൂലൈയിലാണ് ഇവിടെ ഗവർണറായത്.

മുഖ്യമന്ത്രി രമൺ സിങ് നേരത്തേ അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. രാജ്ഭവനിൽ ഇന്നു മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്നു പഞ്ചാബിലെ ജന്മനാട്ടിലേക്കു കൊണ്ടുപോകും. സംസ്ഥാനത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സാംസ്കാരിക പരിപാടികളോ പുരസ്കാര വിതരണമോ ഇല്ലാതെയായിരിക്കും ഇന്നത്തെ സ്വാതന്ത്ര്യദിനാഘോഷം.

related stories