കർണാടക കോൺഗ്രസിൽ വീണ്ടും പാളയത്തിൽ പട

ബെംഗളൂരു ∙ കർണാടകയിൽ ചില കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, 15 ദിവസത്തിനകം എന്തും സംഭവിക്കാമെന്നു തുറന്നടിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് സതീഷ് ജാർക്കിഹോളി രംഗത്ത്.  തന്റെ സഹോദരനും മുനിസിപ്പൽ മന്ത്രിയുമായ രമേഷ് ജാർക്കിഹോളിക്കൊപ്പം 12 എംഎൽഎമാർ ഉണ്ടെന്നാണു മുൻമന്ത്രി കൂടിയായ സതീഷിന്റെ പരോക്ഷ മുന്നറിയിപ്പ്. 

ബെളഗാവിയിൽ തങ്ങളുടെ സ്വാധീനം കുറയ്ക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുവെന്നാണ് ജാർക്കിഹോളി സഹോദരന്മാരുടെ പരാതി. മന്ത്രിസ്ഥാനം കിട്ടാതെ വന്നപ്പോൾ കെപിസിസി അധ്യക്ഷസ്ഥാനം സതീഷ് പ്രതീക്ഷിച്ചിരുന്നു.