Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിട്ട. ജസ്റ്റിസിനെ കബളിപ്പിച്ച് രണ്ടു ലക്ഷം തട്ടി

online-banking-fraud

റാഞ്ചി ∙ ജാർഖണ്ഡ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് പൂനം ശ്രീവാസ്തവയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി  ഓൺലൈൻ തട്ടിപ്പുകാർ രണ്ടുലക്ഷം രൂപ കവർന്നു. ഇപ്പോൾ അലഹാബാദിൽ താമസിക്കുന്ന ജസ്റ്റിസിനെ റാഞ്ചി അലഹാബാദ് ബാങ്കിൽനിന്നാണെന്നു പറഞ്ഞ് വിളിച്ച് കെവൈസി രേഖകൾ ഉടൻ എത്തിക്കണമെന്നും പുതിയ എടിഎം കാർഡ്   കൈപ്പറ്റണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡിന്റെ നമ്പരും തട്ടിപ്പുകാർ ചോദിച്ചറിഞ്ഞത്.

തൊട്ടുപിന്നാലെ റാഞ്ചിയിലും അലഹാബാദിലുമുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 1,98 ,500 രൂപ പിൻവലിച്ചതായുള്ള സന്ദേശം എത്തിയതോടെയാണ് തട്ടിപ്പ് വിവരം അറിയുന്നത്. അലഹാബാദ് കന്റോൺമെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

related stories