Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാന വോട്ടർ പട്ടികയിൽ തിരിമറി: കോൺഗ്രസ്

Indian National Congress

ന്യൂഡൽഹി∙ തെലങ്കാന വോട്ടർ പട്ടികയിൽ സംസ്ഥാന സർക്കാരിന്റെ അറിവോടെ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നു കോൺഗ്രസ്. 30 ലക്ഷം വോട്ടർമാർക്ക് പലയിടത്തായി ഒന്നിലധികം വോട്ടുകൾ ഉറപ്പാക്കിയ സർക്കാർ, എതിർ കക്ഷികളുടെ അനുഭാവികളായ 20 ലക്ഷം പേരെ പട്ടികയിൽ നിന്നു പുറത്താക്കിയെന്നും കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‍വി ആരോപിച്ചു. നിലവിലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തരുതെന്നു പറ‍ഞ്ഞ അദ്ദേഹം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 

related stories