എംഎൽസി ഉപതിരഞ്ഞെടുപ്പ്: ബിജെപി മൽസരത്തിനില്ല

ബെംഗളൂരു∙ നിയമനിർമാണ കൗൺസിലിലെ മൂന്നു സീറ്റുകളിൽ ഒക്ടോബർ നാലിനു നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കു ബിജെപി സ്ഥാനാർഥികളെ നിയോഗിക്കുന്നില്ല. 224 അംഗ നിയമസഭയിൽ 104 പേരുടെ പിന്തുണയാണു ബിജെപിക്കുള്ളത്. സ്ഥാനാർഥികളെ ജയിപ്പിക്കാൻ വേണ്ടത്ര പിന്തുണയില്ലാത്തതിനാലാണു പിൻമാറ്റം. എംഎൽസി ഉപതിരഞ്ഞെടുപ്പു കൂടി ലക്ഷ്യമിട്ട് കോൺഗ്രസ്–ജെഡിഎസ് സഖ്യകക്ഷിയിലെ ഏതാനും എംഎൽഎമാരെ വലയിലാക്കാൻ ബിജെപി ശ്രമിച്ചിരുന്നു. ഇതു ഫലിച്ചതുമില്ല. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഇതോടെ മൂന്നു സീറ്റുകളിൽ രണ്ടെണ്ണം കോൺഗ്രസിനും ഒന്ന് ദളിനും ലഭിക്കുമെന്നുറപ്പായി.