Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി റാലിയിൽ ദേശീയ പതാക തലകീഴായി പ്രദർശിപ്പിച്ചു; കേസ്

national-flag-1

ജമ്മു∙ ജമ്മു കശ്മീരിലെ കഠ്‌വയിൽ ദേശീയ പതാക തലകീഴായി പ്രദർശിപ്പിച്ചു റാലി നടത്തിയതിനു പൊലീസ് കേസെടുത്തു. മുൻമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ രാജീവ് ജസോർഷിയയുടെ നേതൃത്വത്തിൽ നടന്ന റാലിയിലാണു സംഭവം.

രണ്ടു കിലോമീറ്ററിലേറെ ത്രിവർണ പതാക തലതിരിച്ചു പ്രദർശിപ്പിച്ചതിനെതിരെ പരാതി ലഭിച്ചതിനെ തുടർന്നാണു ദേശീയ പതാകയെ അപമാനിച്ചതിനു കഠ്‌വ പൊലീസ് കേസെടുത്തത്. നാട്ടുകാരനായ വിനോദ് നിജ്ജവാൻ റാലിയുടെ വിഡിയോദൃശ്യം സഹിതം പരാതി നൽകുകയായിരുന്നു.

നഗരസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാൻ ബിജെപി സ്ഥാനാർഥി രാഹുൽദേവ് ശർമ നടത്തിയ റാലി നയിച്ചതു കഠ്‌വ എംഎൽഎകൂടിയായ ജസോർഷിയയാണ്.