ബെംഗളൂരുവിലെ പുതിയ ഡപ്യൂട്ടി മേയർ നിര്യാതയായി

റമീള ഉമാശങ്കർ

ബെംഗളൂരു ∙ ഒരാഴ്ച മുൻപു ബെംഗളൂരു മഹാനഗരസഭ ഡപ്യൂട്ടി മേയറായി ചുമതലയേറ്റ  റമീള ഉമാശങ്കർ (44) ഹൃദയാഘാതത്തെ തുടർന്നു നിര്യാതയായി. കാവേരിപുരയിൽ നിന്നുള്ള ജനതാദൾ (എസ്) കോർപറേറ്ററാണ്. ഇന്നലെ പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച നമ്മ മെട്രോ ട്രെയിൻ ഉദ്ഘാടനമുൾപ്പെടെയുള്ള 

പൊതുപരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. നിര്യാണത്തെ തുടർന്നു നഗരസഭയിലെ ഓഫിസുകൾക്കും സ്കൂളുകൾക്കും അവധി നൽകി. സംസ്കാരം നടത്തി. ഭർത്താവ്: ഡി. ഉമാശങ്കർ. രണ്ടു മക്കളുണ്ട്.