Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛത്തീസ്ഗഡ് മാവോയിസ്റ്റ് മേഖലകളിൽ 70% പോളിങ്; 2 മാവോയിസ്റ്റുകളെ വധിച്ചു

Assembly elections in Chhattisgarh ജനാധിപത്യത്തിനു കാവൽ: ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സുക്മ ജില്ലയിലെ പോളിങ് ബൂത്തുകളിലൊന്നിൽ വോട്ടു രേഖപ്പെടുത്താനെത്തിയവർക്കു കാവൽ നിൽക്കുന്ന സൈനികൻ. ചിത്രം: പിടിഐ

റായ്പുർ∙ ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ 70 % പോളിങ്. നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പു നടന്നത്. ഇവയിൽ 12 മണ്ഡലങ്ങളിലാണ് മാവോയിസ്റ്റ് സ്വാധീനമുള്ളത്. വൻ സുരക്ഷാസന്നാഹങ്ങളോടെ നടന്ന പോളിങ് താരതമ്യേന ശാന്തമായിരുന്നു. 

ബിജാപുർ ജില്ലയിൽ രണ്ടിടത്ത് മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ 5 സിആർപിഎഫ് കോബ്ര സൈനികർക്കു പരുക്കേറ്റു. സുക്മ ജില്ലയിൽ 2 മാവോയിസ്റ്റുകളെ സേന ഏറ്റുമുട്ടലിൽ വധിച്ചു. 

മുഖ്യമന്ത്രി രമൺ സിങ്ങും മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ സഹോദരപുത്രി കരുണ ശുക്ലയും ഏറ്റമുട്ടുന്ന രാജ്നന്ദൻഗാവ് ആണ് ആദ്യഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലം. ബാക്കി 72 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 20 ന് നടക്കും. 

related stories