Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർബിഐ: തിടുക്കം എന്തിനെന്നു ചിദംബരം

P. Chidambaram

ന്യൂഡൽഹി∙ ഭരണത്തിൽ 4 മാസം മാത്രം ശേഷിക്കെ ആർബിഐയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഇത്ര തിടുക്കം എന്തിനാണെന്നു മുൻധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. ഈ സാമ്പത്തിക വർഷത്തിൽ ഇനി അധികം പണത്തിന്റെ ആവശ്യം സർക്കാരിനില്ല.

നാലര വർഷം കിട്ടിയപ്പോൾ കേന്ദ്ര സർക്കാർ എന്തു ചെയ്യുകയായിരുന്നു. നോട്ടുനിരോധനത്തിനും ജിഎസ്ടിക്കും ശേഷം തൊഴിലില്ലായ്മയുടെ കൂറ്റൻ അഗ്നിപർവതത്തിനു മുകളിലാണ് ഇന്ത്യയുടെ ഇരിപ്പെന്നും ചിദംബരം പറഞ്ഞു.