Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ ഭീകരർ വധിച്ചു

Kashmir encounter

ശ്രീനഗർ ∙ സൈന്യത്തിന്റെ ചാരൻമാർ എന്നാരോപിച്ചു ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ സാദിപോറയിൽ നിന്നു തട്ടിക്കൊണ്ടുപോയ 3 നാട്ടുകാരിൽ ഒരാളെ ഭീകരർ വെടിവച്ചുകൊന്നു. ഹുസെയ്ഫ് അഷറഫ് (19) എന്നയാളുടെ മൃതദേഹമാണ് കണ്ടുകിട്ടിയത്.

പുൽവാമ സ്വദേശി നദീം മൻസൂറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നാലെയാണിത്. ഇതിനിടെ, ഇന്നലെ വൈകിട്ട് 2 പേരെക്കൂടി ഭീകരർ തട്ടിക്കൊണ്ടുപോയി.