Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ്ഷെ ഭീകരർ തലസ്ഥാനത്ത്; ഡൽഹിയിൽ അതീവ ജാഗ്രത

Terrorists ഭീകരരുടെ ചിത്രങ്ങൾ. ഡൽഹി പൊലീസ് പുറത്തുവിട്ടത്.

ന്യൂഡൽഹി∙ ജയ്ഷെ മുഹമ്മദ് ഭീകരർ ഡൽഹിയിൽ എത്തിയെന്ന സൂചനയെത്തുടർന്ന് അതീവ ജാഗ്രത. നഗരത്തിലുണ്ടെന്നു കരുതുന്ന 2 ഭീകരരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. പഞ്ചാബിലെ അതിർത്തി ജില്ലയായ ഫിറോസ്പുരിൽ റോഡരികിൽ നിൽക്കുന്ന ഭീകരരുടെ ചിത്രമാണു പുറത്തുവിട്ടത്. 

ഇവരെക്കുറിച്ചു വിവരം ലഭിച്ചാൽ 011 23520787 നമ്പരിൽ അറിയിക്കണമെന്നാണു നിർദേശം. ഭീകരരുടെ ചിത്രമുള്ള പോസ്റ്ററുകൾ നഗരത്തിൽ പതിച്ചിട്ടുണ്ട്.

ജയ്ഷെ ഭീകരരുടെ ഏഴംഗ സംഘം ഡൽഹിയിലേക്കു നീങ്ങിയതായി പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സൂചന നൽകിയതിനെ തുടർന്നു സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കി. കഴിഞ്ഞ 13നു പഞ്ചാബിലെ മാധോപ്പുരിൽ നാലംഗ സംഘം തോക്കുചൂണ്ടി ഒരു വാഹനം തട്ടിയെടുത്തിരുന്നു.

ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ ബന്ധു ഈയിടെ കശ്മീരിൽ കൊല്ലപ്പെട്ടതിനു പകരം ചോദിക്കുമെന്ന ഭീകരരുടെ മുന്നറിയിപ്പു സുരക്ഷാ ഏജൻസികൾ ഗൗരവത്തിലെടുത്തിട്ടുണ്ട്.