ശൈലജയ്ക്കെതിരെ നടപടിക്ക് ലോകായുക്ത

തിരുവനന്തപുരം ∙ ബാലവകാശ കമ്മിഷൻ അംഗങ്ങളെ നിയമിച്ചതിൽ മന്ത്രി കെ.കെ.ശൈലജ ക്രമക്കേടു നടത്തിയെന്ന ഹർജി കേസ് എടുക്കാൻ പാകത്തിനുള്ള തെളിവുകളുണ്ടെന്ന നിരീക്ഷണത്തോടെ ലോകായുക്ത ഫയലിൽ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു ഹർജി നൽകിയത്.  

കേസ് സെപ്റ്റംബർ 14നു പരിഗണിക്കും. മന്ത്രി കെ.കെ.ശൈലജ, സാമൂഹിക നീതി വകുപ്പു സെക്രട്ടറി, ബാലാവകാശ കമ്മിഷൻ അംഗങ്ങളായി നാമനിർദേശം ചെയ്യപ്പെട്ട ശ്യാമളാദേവി, സുരേഷ് എന്നിവർക്കു നോട്ടിസ് അയയ്ക്കും.