കേരളത്തിൽ ബിജെപിയെ പ്രതിപക്ഷമാക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും ആഗ്രഹിക്കുന്നു: ഹസൻ

തിരുവനന്തപുരം∙ ബിജെപിക്കു ബദൽ കോൺഗ്രസല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം ദേശീയതലത്തിലും കേരളത്തിലും ബിജെപിക്ക് ആവേശം നൽകുന്ന പ്രസ്താവനയാണെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ.

പിണറായിയുടെ അന്ധമായ കോൺഗ്രസ് വിരോധവും ബിജെപിയോടുള്ള മൃദുസമീപനവുമാണ് ഇതിനു പിന്നിൽ. കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിൽ മാത്രം സാന്നിധ്യമുള്ള സിപിഎമ്മിന് എങ്ങനെ ദേശീയതലത്തിൽ വർഗീയ ശക്തികൾക്കെതിരെ ഒറ്റയ്ക്കു പോരാടാൻ സാധിക്കും?

കേരളത്തിൽ ബിജെപിയെ പ്രതിപക്ഷമാക്കാനാണു മുഖ്യമന്ത്രിയും സിപിഎമ്മും ആഗ്രഹിക്കുന്നതെന്നു ഹസൻ ആരോപിച്ചു.