Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമർദം: വീഴ്ച പറ്റിയിട്ടില്ലെന്നു കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ ശ്രീലങ്കയ്ക്കു സമീപമുണ്ടായ ന്യൂനമർദവുമായി ബന്ധപ്പെട്ടു മുന്നറിയിപ്പു നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ എസ്.സുദേവൻ. ശനിയാഴ്ച തമിഴ്നാട്ടിലെ മൽസ്യത്തൊഴിലാളികൾക്കു മാത്രം മുന്നറിയിപ്പു നൽകാനാണു കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചത്.

പിന്നീടു സംസ്ഥാന സർക്കാർ ആശങ്ക അറിയിച്ചതിനെത്തുടർന്ന് ഇക്കാര്യം ഡൽഹിയിലും ചെന്നൈയിലുമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. തുടർന്നാണു ശനിയാഴ്ച രാത്രി മുന്നറിയിപ്പു നൽകിയത്. ന്യൂനമർദവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കൃത്യമായി പഠിച്ചശേഷമാണു മുന്നറിയിപ്പു നൽകുന്ന കാര്യം തീരുമാനിക്കുന്നത്. അനാവശ്യ മുന്നറിയിപ്പുകൾ ആശങ്ക വർധിപ്പിക്കും. ലക്ഷദ്വീപിൽ ഇന്നലെയാണു ജാഗ്രതാ മുന്നറിയിപ്പു നൽകിയതെന്നും സുദേവൻ അറിയിച്ചു.

related stories