സിപിഐയുടെ നിലപാട് മറ്റു പാർട്ടികളിൽനിന്ന് വ്യത്യസ്തം: കാനം

ചെങ്ങന്നൂർ ∙ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയ്ക്കെതിരെ പാർട്ടി ഉചിതമായ നടപടിയെടുക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർട്ടിയുടെ പ്രതിച്ഛായ മോശമാകുന്ന സാഹചര്യത്തിൽ വിജയൻ ചെറുകര സ്വയം എടുത്ത തീരുമാനമാണ് മാറി നിൽക്കുക എന്നത്.

രണ്ടു ദേശീയ കൗൺസിൽ അംഗങ്ങൾ ജില്ലാ കൗൺസിലിൽ പങ്കെടുക്കും. എല്ലാ സംഭവങ്ങളിലും സിപിഐ പ്രവർത്തകർ കൂടുതൽ ജാഗ്രത പാലിക്കണം. സിപിഐയുടെ നിലപാട് മറ്റു പാർട്ടികളുടേതു പോലെയല്ല. നേതൃത്വത്തിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന സന്ദേശമാണ് അതിലൂടെ നൽകിയതെന്നും കാനം പറഞ്ഞു.

സംസ്ഥാന–ജില്ലാ നേതാക്കളുടെയും ബൂത്ത് സെക്രട്ടറിമാരുടെയും യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.പുരുഷോത്തമൻ, പി.പ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൻ.രവീന്ദ്രൻ, കെ.എസ്.രവി, ജോയിക്കുട്ടി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.