Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധക്കേസിൽ ഒരു പ്രതിക്ക് ജാമ്യം

തലശ്ശേരി ∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.വി.ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയെന്ന കേസിൽ ഒരാൾക്ക്‌ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ ഒൻപതാം പ്രതി സിപിഎം പ്രവർത്തകൻ പാലയോട് തെരുർ സാജ് നിവാസിൽ സഞ്ജയ് (21)ന് ആണ് ജാമ്യം അനുവദിച്ചത്.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം. മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധി വിട്ടു പുറത്തു പോകരുത്. സമാനമായ കേസുകളിൽ ഉൾപ്പെടരുത്. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല എന്നിവയാണ് ഉപാധികൾ. നേരത്തേ കേസിലെ പ്രതി ബൈജുവിന്റെ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു.

മറ്റു പ്രതികളായ അൻവർ സാദത്ത്, രജത്, സംഗീത് എന്നിവരുടെ ജാമ്യ ഹർജികൾ 24ന് കോടതി പരിഗണിക്കും. ഫെബ്രുവരി 12നു രാത്രി 11 മണിയോടെയാണ് പാലയോട് തെരൂരിൽ ഷുഹൈബ് വെട്ടേറ്റു മരിച്ചത്.