Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതി– മത വേർതിരിവ് പാടില്ല: കാന്തപുരം

തലയോലപ്പറമ്പ്∙ ശത്രുത നിലനിർത്തി ആരും ആരുടേയും പ്രസ്ഥാനം വളർത്താൻ ശ്രമിക്കരുതെന്നു കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. എതിരാളികളെ സഹനത്തോടെ കാണണം. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ തമ്മിൽ വേർതിരിവു കാണിക്കരുത്.

സമാധാനവും സഹിഷ്ണുതയും സൽസ്വഭാവവും ജനങ്ങളോടുള്ള ആദരവും അതോടൊപ്പം അഗതികളെ സഹായിക്കാനുള്ള മനസ്സും കാണിക്കണം. പുനർനിർമാണം നടത്തിയ കരിപ്പാടം മുഹ്‌യുദീൻ ജുമാമസ്ജിദിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ മദനി കൽത്തറ അധ്യക്ഷത വഹിച്ചു.

വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ഷിഹാബ് തങ്ങൾ, സിറാജുദ്ദീൻ കണ്ണന്തറ, ഇ.എം. കുഞ്ഞുമുഹമ്മദ്, തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോൺ പുതുവ എന്നിവർ പ്രസംഗിച്ചു.