ചെങ്ങന്നൂരിലെ വോട്ടു വേറെ, മുന്നണി വേറെയെന്ന് കാനം രാജേന്ദ്രൻ

കോട്ടയം ∙ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ ആരുടെ വോട്ടും സ്വീകരിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വോട്ടിനു രാഷ്ട്രീയമില്ല. എതിർ പാർട്ടിക്കാരുടെ വോട്ടുവരെ തേടുന്നതിൽ തെറ്റില്ല. അതേസമയം, തിരഞ്ഞെടുപ്പിൽ വോട്ടു ചോദിക്കുന്നതും പിന്നീട് മുന്നണിയിൽ എടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ചെങ്ങന്നൂരിൽ ആരുടെ വോട്ടും സ്വീകരിക്കുമെന്നു ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.