Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോക്സോ കേസിൽ സിപിഎം നേതാവിനെ റിമാൻഡ് ചെയ്തു

rape-child-pocso

കോഴിക്കോട് ∙ ബാലികയ്ക്കെതിരായ ലൈംഗികാതിക്രമണക്കേസിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി വെസ്റ്റ്ഹിൽ നാഗകാളി പറമ്പ് കൊല്ലപ്പറമ്പിൽ കെ.പി.ജയനെ (52) കോടതി റിമാൻഡ് ചെയ്തു. നിലവിൽ സിപിഎം വെസ്റ്റ്ഹിൽ ലോക്കൽ കമ്മിറ്റി അംഗമാണ്. 

പീഡനം സംബന്ധിച്ച് നേരത്തേ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പിന്നീട് സംസ്ഥാന ബാലാവകാശ കമ്മിഷനു ലഭിച്ച പരാതി തുടർ നടപടികൾക്കായി പൊലീസിനു കൈമാറുകയായിരുന്നു. ഇതുപ്രകാരമാണ് നടപടി. വെള്ളയിൽ പൊലീസ് അന്വേഷണം നടത്തിയാണ് പോക്സോ വകുപ്പു പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.

അന്വേഷണം വൈകിപ്പിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വെള്ളയിൽ പൊലീസ് സ്റ്റേഷനിലേക്കും ബിജെപി പ്രവർത്തകർ നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിലേക്കും മാർച്ച് നടത്തി.