Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയ കൊലപാതകവും ദുരഭിമാനക്കൊലയും കേരളത്തിന് അപമാനം: ഗവർണർ

Pinarayi Vijayan, P. Sathasivam

തിരുവനന്തപുരം ∙ ദുരഭിമാനക്കൊലയും തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും കേരളത്തിന് അപമാനമാണെന്നു ഗവർണർ പി.സദാശിവം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണു ഗവർണറുടെ പരാമർശം.

കോട്ടയത്തു കഴിഞ്ഞ ദിവസം യുവാവിനെ കൊന്നതു വെറുപ്പിന്റെ ഏറ്റവും നികൃഷ്ടരൂപമായ ദുരഭിമാനക്കൊലയിലൂടെയാണ്. ഇതു കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. നമ്മുടെ മനോഭാവം എത്രമാത്രം ചീഞ്ഞതാണെന്ന് ആഴത്തിൽ ചിന്തിക്കണമെന്ന മുന്നറിയിപ്പാണ് ഇതു നൽകുന്നത്.

കേരളത്തിൽ പലയിടത്തും, പ്രത്യേകിച്ചു വടക്കൻ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും അസ്വസ്ഥതയുണ്ടാക്കുന്നു. പലതവണ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതാണ്. കേരളത്തെക്കുറിച്ചു നല്ലതൊന്നും അയൽസംസ്ഥാനങ്ങളിൽ പരക്കാത്ത സ്ഥിതിയാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ കൊലപാതകങ്ങളിലെത്താതെ തടയാനുള്ള ജാഗ്രത നാം കാട്ടണം – സർക്കാരിന്റെ വികസന നേട്ടങ്ങൾ ദീർഘമായി പ്രതിപാദിച്ചശേഷം ഗവർണർ ഓർമിപ്പിച്ചു.

related stories